top of page

Author: Fr. Johns Pulparambil

Pages: 128

Size: Demy 1/8

Binding: Paperback

Edition: February 2017

 

എല്ലാ വെളിച്ചവും അന്ധകാരത്തെ അകറ്റന്നവയാണ്. ജോണ്‍സ് അച്ചന്‍ പറഞ്ഞുവയ്ക്കുന്ന ഈ ധ്യാനചിന്തകളും നമ്മുടെ മനസ്സിനെ കുറെക്കൂടി വിമലീകരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നവയാണ്. രൂപത്തില്‍ കുറുകിയത് ആശയത്തില്‍ ഗരിമയുള്ളത്. ഈ ചിന്തകളെ പൊതുവെ അങ്ങനെ വിശേഷിപ്പിക്കുന്നു . ഇതില്‍ ഓരോ ചെറിയ ലേഖനത്തിലും കടലിന്‍റെ ആഴമുണ്ട്. അകലെനിന്നു നോക്കുന്പോള്‍ നാം വിചാരിക്കുന്നു നിസ്സാരമായി ഭേദിച്ചു കടക്കാവുന്നതേ ഉള്ളൂ അതെന്ന്. പക്ഷേ അടുത്തെത്തിയും ഇറങ്ങിയും കഴിയുന്പോഴാണ് കടലിന്‍റെ ആഴം മനസ്സിലാക്കാന്‍ കഴിയുന്നത്. തദൃശ്യമായ അനുഭവം തന്നെയാണ് ഈ കൃതിയും നല്‍കുന്നത്.

Ulvilakk (ഉള്‍വിളക്ക്)

₹115.00Price
  • വെളിപാടു പുസ്തകത്തിന്‍റെ ഗ്രീക്കുമൂലത്തിന്‍റെ ശൈലിയും ധ്വനിയും പ്രതിഫലിക്കുന്ന വിവര്‍ത്തനവും ആധുനിക ബൈബിള്‍ വ്യാഖ്യാന രീതികള്‍ ഉപയോഗിച്ചുള്ള വിശദീകരണവും. പ്രതീകങ്ങള്‍ നിറഞ്ഞ വെളിപാടു പുസ്തകത്തിലെ വിവരണങ്ങളുടെ അര്‍ത്ഥവും പരസ്പര ബന്ധവും ചരിത്രപരമായ പശ്ചാത്തലത്തിലും യഹൂദ - ക്രിസ്തീയ വെളിപാടു പാരന്പര്യത്തിന്‍റെ വെളിച്ചത്തിലും സന്ദേശത്തിന്‍റെ സാര്‍വ്വത്രികവും കാലികവുമായ പ്രസക്തിക്ക് ഊന്നല്‍ നല്‍കിയും പ്രതിപാദിക്കുന്നു. ദുര്‍ഗ്രഹമായ വെളിപാടു പുസ്തകം പഠിച്ചു മനസ്സിലാക്കുന്നതിന് ബൈബിള്‍ പഠിതാക്കള്‍ക്ക് ഒരു ആധികാരിക മാര്‍ഗ്ഗദര്‍ശി.

  • Facebook
  • YouTube
bottom of page