Book : SWARGATHILEKKULLA 77 PADAVUKAL
Author : Fr. Dr. Emmanuel Manuel Kadankavil
Category : (Reflections)
ISBN : 978-81-19443-83-3
Binding : Paperback
First published : January 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 368
Language : MALAYALAM
SWARGATHILEKKULLA 77 PADAVUKAL
വളരെ കൃത്യതയോടെ തിരഞ്ഞെടുത്ത 77 ദൈവവചനാധിഷ്ഠിത പുണ്യങ്ങളാണ് ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഫാ. ഡോ. എമ്മാനുവല്‍ മാനുവല്‍ കാടന്‍ങ്കാവില്‍ 1966 ല്‍ കേരളത്തില്‍ തൊടുപുഴയില്‍ ജനിക്കുകയും 1993 ല്‍ മഹാരാഷ്ട്രയില്‍ മുംബൈയിലുള്ള കല്ല്യാണ്‍ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച് സേവനം ആരംഭിക്കുകയും ചെയ്തു. ഫാ. എമ്മാനുവല്‍ നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഓണേഴ്‌സ് ബിരുദം നേടുകയും, തുടര്‍ന്ന് ബാംഗ്ലൂര്‍ ധര്‍മ്മാരം കോളേജില്‍നിന്ന് കൗണ്‍സിലിംഗില്‍ ഡിപ്ലോമ ചെയ്യുകയും, ബാംഗ്ലൂര്‍ ക്രിസ്തുജ്യോതി കോളേജില്‍ നിന്ന് യൂത്ത് മിനിസ്ട്രിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു. രചയിതാവ് റോമില്‍ ഉള്ള സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് യൂത്ത് മിനിസ്ട്രിയില്‍ ഡോക്ടറേറ്റ് ബിരുദവും നേടി. ഫാ. എമ്മാനുവല്‍ കാടന്‍ങ്കാവില്‍ തന്റെ മുപ്പതു വര്‍ഷത്തെ പൗരോഹിത്യജീവിതത്തിലെ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ ഗ്രന്ഥം രചിക്കുകയായിരുന്നു.
രചയിതാവ് റോമിലുള്ള തോര്‍ വെര്‍ഗാത്ത സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ 2008 മുതല്‍ 2010 വരെ കോളേജ് വിദ്യാര്‍ത്ഥികളുടെ കൗണ്‍സിലര്‍ ആയും, ആത്മീയഗുരുവായിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കല്ല്യാണ്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ ആയും സേവനം ചെയ്തിരുന്നു. കൂടാതെ, യുവദമ്പതികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നു. സീറോ മലബാര്‍ കുര്‍ബ്ബാനയുടെ ഇംഗ്ലീഷിലുള്ള ഗാനങ്ങള്‍ രചയിതാവിന്റെ ഒരു സംഭാവന കൂടിയാണ്. മറ്റു മൂന്നു പുസ്തകങ്ങള്‍ രചിക്കുകയും വിവിധ മാസികകളില്‍ അനേകം ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.