Book : RAMARAJYATHILE CHILAR
Author : Biju Elampachamveettil Capuchin
Category : STORIES
ISBN : 978-93-48132-42-0
Binding : Paperback
First published : OCTOBER 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 184
Language : MALAYALAM
RAMARAJYATHILE CHILAR
രാമരാജ്യത്തിലെ ചിലര്‍ - ഞാനുമായി എങ്ങോ, എവിടെയോ സംഗമിച്ചവരാണവര്‍. സ്വപ്‌നത്തിലോ ഭാവനയിലോ അതോ ജീവിതവഴികളിലോ എന്ന് തിട്ടമില്ല. സ്വപ്‌നവും ഭാവനയും ജീവിതവും അത്രയേറെ കൂടിക്കുഴഞ്ഞുപോയ നിമിഷങ്ങളില്‍ അനുവാദം ചോദിക്കാതെ കടന്നുവന്നവരാണവര്‍. ഗാന്ധിജിയുടെ സ്വപ്‌നത്തില്‍ ഉറങ്ങിക്കിടന്നതോ ഇന്നത്തെ അധികാരികളുടെ ഭാവനയില്‍ ഊറിനിറയുന്നതോ ആയ വ്യതിരക്തങ്ങളായ ആശയസംഹിതകളുടെ ഒരു ദേശത്തിന്റെ തെക്കു നിന്നും വടക്കുനിന്നും നടുക്കുനിന്നുമൊക്കെ കയറിവന്നവരാണിവരില്‍ മഹാഭൂരിപക്ഷവുമെന്നതിനാല്‍ ഞാനവരെ രാജരാജ്യത്തിലെ ചിലര്‍ എന്നു വിളിക്കുന്നു. പകല്‍സ്വപ്‌നങ്ങളിലും ഏകാന്തതയുടെ സ്വകാര്യതകളിലും കൂട്ടിനെത്തിയവരുടെ കഥകളാണ് രാമരാജ്യത്തിലെ ചിലര്‍.