Book : PRATHISANDHIKALILUDE UYARANGALILEKKU
Author : Dr. Roys Mallassery
Category : (Reflections)
ISBN : 978-81-19443-76-5
Binding : Paperback
First published : December 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 108
Language : MALAYALAM
PRATHISANDHIKALILUDE UYARANGALILEKKU
ഇതൊരു ആത്മകഥാഖ്യാനമല്ല. പരാജയങ്ങളുടെയും പ്രതസന്ധികളുടെയും താഴ്‌വാരങ്ങളില്‍ കണ്ടെത്തിയ ജീവിതത്തിന്റെ മനോഹാരിതയും പ്രതീക്ഷയുടെയും സ്വപ്‌നങ്ങളുടെയും കൊടുമുടികളിലെ ഉയരങ്ങളിലേക്കുള്ള പ്രയാണത്തില്‍ മനസ്സിന് ശക്തി പകര്‍ന്ന ചിന്തകളുമാണ് ഓരോ അദ്ധ്യായത്തിലും. ജീവിത ചാലുകളില്‍ മുക്കിയെടുത്തതാണ് തൂലിക. ജീവിതത്തിലെ നിഷേധവികാരങ്ങളെല്ലാം മനസ്സിന്റെ സൃഷ്ടിയാണ്. കോപം, ശത്രുത, ഭയം, വേര്‍പാട്, ഇരുട്ട്, കുറ്റംപറച്ചില്‍, ബന്ധശൈഥില്യങ്ങള്‍, പ്രായബാധ, പരാജയം തുടങ്ങിയ നിഷേധചിന്തകളെ മനഃശക്തികൊണ്ട് അതിജീവിക്കാന്‍ കഴിയുന്നു. സ്വപ്‌നങ്ങള്‍, ഓര്‍മ്മകള്‍, ജീവിതസംതൃപ്തി, സൗഹൃദം, പ്രാര്‍ത്ഥന, വിശ്വാസം, ആത്മാവിഷ്‌ക്കാരം, വിജയമന്ത്രങ്ങള്‍ എന്നീ പ്രചോദക ചിന്തകളിലൂടെ ഏത് പ്രതിസന്ധിയില്‍നിന്നും ഉയരങ്ങളിലേക്ക് പറന്നുയരുവാന്‍ നമുക്ക് സാധിക്കും.
ജീവിതത്തിലെ പ്രതിസന്ധികളെ പഴിക്കാതെ അവയെ പ്രചോദക വഴികളിലേക്കുള്ള പ്രയാണ അനുഭവങ്ങളായി രൂപാന്തരപ്പെടുത്താനാകുമെന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു.- ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
ജീവിതായോധനത്തില്‍ നാം ഏത് ആയുധമേന്തണം എന്ന കാര്യം ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ഈ പുസ്തകം ഒരു വഴിവിളക്കാണ്
- ജിജി തോംസണ്‍ ഐ.എ.എസ്.