Book : ORMAYIL THILANGUNNA KALAM
Author : Shibu T. Joseph
Category : (Biography)
ISBN : 978-81-978415-5-2
Binding : Paperback
First published : September 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 176
Language : MALAYALAM
ORMAYIL THILANGUNNA KALAM
ദേശീയതലത്തില്‍ മലയാളികള്‍ക്ക് ആദ്യമായി ഒരു മെഡല്‍ സമ്മാനിച്ച കായികപ്രതിഭയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളാണ് ഓര്‍മ്മയില്‍ തിളങ്ങുന്ന കാലം എന്ന ആത്മകഥയിലൂടെ പ്രൊഫ. ലൂസി വര്‍ഗീസ് പങ്കുവയ്ക്കുന്നത്. പെണ്‍കുട്ടികള്‍ അത്യപൂര്‍വ്വമായി കായികമേഖലയില്‍ എത്തിയിരുന്നകാലത്ത് സ്‌കൂള്‍തലത്തിലും സര്‍വ്വകലാശാലതലത്തിലും ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി. തിരുക്കൊച്ചിയില്‍ സ്‌കൂള്‍ചാമ്പ്യനും ഇന്റര്‍മീഡിയറ്റ് കാലത്ത് തന്നെ ഇന്റര്‍ കോളെജിയേറ്റ് ചാമ്പ്യന്‍പട്ടവും നേടി. ബിരുദപഠനകാലത്ത് ജബല്‍പൂരില്‍ 1952ല്‍ നടന്ന ദേശീയ കായികമേളയില്‍ ലോംഗ്ജമ്പില്‍ വെള്ളിമെഡല്‍ നേടി. സംസ്ഥാനതലത്തില്‍ വനിതാഹോക്കി ടീം രൂപീകരിച്ചപ്പോള്‍ വൈസ് ക്യാപ്റ്റനായും തുടര്‍ന്നുള്ള വര്‍ഷം ക്യാപ്റ്റനായും ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു. മികച്ച കായികാധ്യാപിക എന്ന നിലയിലും പേരെടുത്ത് കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും വിരമിച്ചു. ദീര്‍ഘകാലം വനിതാ ഹോക്കി ഫെഡറേഷന്റെ സംസ്ഥാന അധ്യക്ഷപദം അലങ്കരിച്ചു. ദേശീയ-അന്തര്‍ദേശീയതലത്തില്‍ നടന്ന കായികമേളകളുടെ സംഘാടകയായി. താരമായും പരിശീലകയായും സംഘാടകയായും കായികമേഖലയില്‍ സുദീര്‍ഘ സേവനം നല്‍കിയ വ്യക്തികള്‍ അത്യപൂര്‍വ്വമാണ്.