top of page

 

 

Book : KALVARIKKAPPURAM
Author : Dr. Michael Karimattam
Category : Scripture
ISBN :978-81-961765-6-3
Binding : Paperback
First published : APRIL 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 120
Language : MALAYALAM

KALVARIKKAPPURAM

SKU: 894
₹170.00Price
  • കാല്‍വരിയും മരണവും ഒരു കടന്നുപോകലിന്റെ പ്രതീകമായി നിലകൊള്ളുന്നു. കാല്‍വരിക്കപ്പുറമാണ് നിത്യജീവന്‍. യേശുവിന്റെ കുരിശുമരണത്തെ ഉയര്‍ത്തപ്പെടല്‍ എന്നാണ് യോഹന്നാന്‍ വിശേഷിപ്പിക്കുന്നത്. ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും. അവന്‍ ഇതു പറഞ്ഞത് താന്‍ ഏതുവിധത്തിലുള്ള മരണമാണ് വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്. കുരിശിലൂടെ പിതാവിലേക്ക് ഉയര്‍ത്തപ്പെട്ടവന്‍ തന്റെ അനുയായികളെയും പിതാവിലേക്ക് ആകര്‍ഷിക്കും.
    ഈ വാഗ്ദാനം അനുസ്മരിക്കാനും അതിന് അനുസൃതമായി ജീവിതം ക്രമീകരിക്കാനും പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന അവസരമാണ് ഏഴാഴ്ച ദീര്‍ഘിക്കുന്ന നോമ്പുകാലം. നോമ്പിന്റെയും പെസഹായുടെയും വിവിധ വശങ്ങളും അവ ഉണര്‍ത്തുന്ന പ്രതീക്ഷയും ആവശ്യപ്പെടുന്ന ഒരുക്കവും ഗ്രഹിക്കാന്‍ സഹായിക്കുന്ന 50 ലഘുധ്യാനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നോമ്പുകാലത്തു മാത്രമല്ല, എന്നും പ്രസക്തമാണ് ഇവിടെ പ്രതിപാദിക്കുന്ന വിഷയങ്ങള്‍. മരണം ഒരു കടന്നു പോകലാണെന്നും പിതാവിന്റെ ഭവനത്തില്‍ യേശു ഒരുക്കിയ വാസസ്ഥലത്തേക്കുള്ള പ്രവേശനമാണെന്നും കാല്‍വരിക്കപ്പുറം അനുസ്മരിപ്പിക്കുന്നു.

     

  • Facebook
  • YouTube
bottom of page