Book : JYOTHIRGAMAYA
Author : DR. MICHAEL KARIMATTAM
Category : SCRIPTURE
ISBN : 9788119443420
Binding : Paperback
First published : APRIL 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 144
Language : Malayalam
JYOTHIRGAMAYA
'അസതോമാ സദ്ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതം ഗമയ'
സഹസ്രാബ്ദങ്ങളായി മനുഷ്യന്റെ അന്തരാത്മാവില്‍നിന്നു നിരന്തരം ഉയരുന്നതും ഭാരത ഋഷിമാര്‍ ബൃഗദാരണ്യകോപനിഷത്തില്‍ കുറിച്ചിട്ടിരിക്കുന്നതുമായ ഈ പ്രാര്‍ത്ഥനയ്ക്കു ദൈവം നല്‍കുന്ന പ്രത്യുത്തരമാണ് 'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. വഴിയും സത്യവും ജീവനും ഞാനാണ്'' എന്നു സ്വയം വെളിപ്പെടുത്തിയ, ദൈവപുത്രനായ യേശുക്രിസ്തു. മിക്ക പുരാതന മതങ്ങളിലും ഇപ്രകാരം ഒരു രക്ഷകന്റെ വരവിനെക്കുറിച്ചുള്ള പ്രവചനങ്ങളും പ്രതീക്ഷകളും കാണാം. എന്നാല്‍ ബൈബിളിലാണ് ഇവയെല്ലാം ഏറ്റം കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രവചനങ്ങളെയും അവ ഉണര്‍ത്തുന്ന പ്രതീക്ഷകളെയും അടുത്തു പരിശോധിക്കാനുള്ള ഒരു ശ്രമമാണ് ഈ ലഘുഗ്രന്ഥം.
പുസ്തകം രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു. ഒരു രക്ഷകന്റെ വരവിനെക്കുറിച്ചു ലോകമതങ്ങളില്‍ കാണുന്ന പ്രതീക്ഷകള്‍ ചുരുക്കമായി അവതരിപ്പിച്ചതിനുശേഷം ആദ്യഭാഗം ബൈബിളിലെ പ്രവചനങ്ങള്‍ പഠനവിഷയമാക്കുന്നു. രണ്ടാംഭാഗത്ത് രക്ഷകനെ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ അപഗ്രഥിക്കുന്നു. ലോകജനതകള്‍ പ്രതീക്ഷയോടെ കാത്തിരുന്നതും പ്രവാചകന്മാര്‍ വഴി ദൈവം മുന്‍കൂട്ടി അറിയിച്ചിരുന്നതുമായ രക്ഷകനാണ് നസ്രത്തിലെ യേശു എന്ന് ഉപസംഹാരത്തില്‍ സമര്‍ത്ഥിക്കുന്നു