Book : DAIVADASAN ARMANDACHANTE DHYANAVICHARANGAL
Author : Biju Elampachamveettil Capuchin
Category : Spirituality
ISBN : 978-81-976507-0-3
Binding : Paperback
First published : JULY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 216
Language : Malayalam
DAIVADASAN ARMANDACHANTE DHYANAVICHARANGAL
ഈ പുസ്തകം ഒരാളെ ആകര്‍ഷിക്കുന്നത് അതിന്റെ പേരിനാലാണെന്ന് പറയാറുണ്ട്. ഇവിടെ ദൈവദാസന്‍ ആര്‍മണ്ടച്ചന്റെ ധ്യാനവിചാരങ്ങള്‍ എന്ന ഈ പുസ്തകത്തിന്റെ പേര് ഉണര്‍ത്തുന്ന വലിയ കൗതുകമുണ്ട്, ഈ കൗതുകം എന്നെ കൊണ്ടുപോകുന്നത് ഇതിനകത്ത് എന്താണ് എഴുതിവച്ചിരിക്കുന്നത് എന്നറിയാനാണ്. ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ വലിയ ഒരു സന്തോഷം എന്നെ ചൂഴ്ന്നുനില്‍ക്കുന്നത് ഞാന്‍ മനസിലാക്കുന്നു. എന്തെന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ നേരിട്ട് കേട്ട കുറച്ചു കാര്യങ്ങളും, ഞാന്‍ കേട്ടിട്ടില്ലാത്ത മറ്റനേകം ചിന്തകളും ഇന്ന് ഈ പുസ്തകത്തിലൂടെ എനിക്ക് ലഭിക്കുകയാണ്. 2001-ല്‍ നിത്യതയില്‍ പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പ് ആര്‍മണ്ടച്ചന്‍ കുറിച്ചുവച്ചതും ഇപ്പോള്‍ ബിജു ഇളമ്പച്ചംവീട്ടില്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതുമായ ഈ ധ്യാനവിചാരങ്ങള്‍ക്ക് കാലികപ്രസക്തി അല്‍പം പോലും കുറഞ്ഞുപോയിട്ടില്ല എന്ന് ആത്മാര്‍ത്ഥമായി എനിക്ക് പറയാന്‍ സാധിക്കും.