Dr.Shacheendran.V
M.Com., MA(Econ.), PGDTM, M.Phil.,Ph.D.
Research Guide in Commerce (Kannur University)
Head& Assistant Professor
Post Graduate Department of Commerce
GPM Government College Manjeswaram
Kasaragod District, Kerala, India.671323
[വാണിജ്യ വിഭാഗം മേധാവി
ജി.പി.എം ഗവണ്‍മെന്റ് കോളജ്
മഞ്ജേശ്വരം]
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജില്‍ കോമേഴ്‌സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറും ആണ്. നിലവില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ കോമേഴ്‌സില്‍ ഗവേഷണ ഗൈഡായും പ്രവര്‍ത്തിക്കുന്നു. പതിനാലു വര്‍ഷത്തിലേറെയായി കോമേഴ്‌സ് ബിരുദബിരുദാനന്തര തലത്തില്‍ ക്‌ളാസുകളും, യുജിസി നെറ്റ് ജെ.ആര്‍.എഫ്, സെറ്റ് പരിശീലനപരിപാടികളും കൈകാര്യം ചെയ്യുന്നുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും യു.ജി.സി.യുടെ ഗവേഷണ ഫെല്ലോഷിപ്പോടെ എം.ഫിലും, കോട്ടയം മഹാത്മഗാന്ധി സര്‍വ്വകലാശായില്‍ നിന്നും ഡോക്ടറേറ്റും നേടി. 2005 ല്‍ കൊച്ചിയിലെ സെയിന്റ് പോള്‍സ് കോളേജിലായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്തിലേറെ ദേശീയ സെമിനാറുകളില്‍ വിഷയ വിദഗ്ധനായി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള ഗവണ്‍മെന്റിന്റെ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയുടെ എം.കോം പരീക്ഷാ ബോര്‍ഡിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ എം.കോം പഠന ബോര്‍ഡ് അംഗമാണ്. ഇരുപതിലേറെ ദേശീയഅന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30 തിലേറെ ദേശീയഅന്തര്‍ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍അവതരിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള സിയാ പബ്ലിക്കേഷന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച 'സംരംഭകത്വത്തിലെ മേഖലാ തല വത്യാസങ്ങള്‍' ആണ് ആദ്യ പുസ്തകം. കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പ് പ്രസിദ്ധീകരിക്കുന്ന 'വ്യവസായ കേരളം' മാസികയിലെ സ്ഥിരം ലേഖകനാണ്. കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന യോജന, പ്രൊഡക്ടിവിറ്റി എന്നീ പ്രസിദ്ധീകരണങ്ങളിലും സതേണ്‍ എക്കണോമിസ്റ്റ്, ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയവയിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
രണ്ടാമത്തേ പുസ്തകം : ചരക്ക് സേവന നികുതി (ജിഎസ്‌ടി) ലളിതരൂപത്തില്‍. കോഴിക്കോട് ആത്മ ബുക്സ് പ്രസിദ്ധീകരിച്ചു.
വാണിജ്യ വിഭാഗം മേധാവി
ജി.പി.എം ഗവണ്‍മെന്റ് കോളജ്
മഞ്ജേശ്വരം
留言